കോഴിക്കോട് : മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി ഇനി ഓര്‍മ. എം ടി വാസുദേവന്‍ നായരുടെ മൃതദേഹം വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലുള്ള 'സ്മൃതി പഥ'ത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിരവധി പേരാണ് എം ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്ടെ സിതാരയില്‍ നിന്ന് 'സ്മൃതി പഥ'ത്തിലേക്കുള്ള അവസാന യാത്രയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.
കലാ - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ എം ടിക്ക് അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, മന്ത്രി കെ എന്‍ ബാലഗോപാല്‍, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, ജയരാജ്, നടന്‍ സിദ്ദിഖ്, കഥാകൃത്തുക്കളായ അംബികാസുതന്‍ മങ്ങാട്, ടി കെ ശങ്കരനാരായണന്‍, കവി പി പി ശ്രീധരനുണ്ണി, ഡോ. ഹുസൈന്‍ മടവൂര്‍, മന്ത്രി മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി,പി പ്രസാദ്, താമരശേരി ബിഷപ്പ് റമിജിയസ് ഇഞ്ചനാനിയേല്‍, ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എം ടി രമേശ്, ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ്, സംവിധായകരായ കമല്‍, സിബി മലയില്‍, ശ്യാമപ്രസാദ്, നടന്‍ മുരളി മേനോന്‍, വി കെ സി മമ്മത് കോയ,
നടന്‍ സുരാജ് വെഞ്ഞാറമ്മൂട്,എം കെ രാഘവന്‍ എം പി, ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, രവി ഡിസി, തുഞ്ചന്‍ സ്മാരകകേന്ദ്രം സെക്രട്ടറി പി നന്ദകുമാര്‍ എം എല്‍ എ,ഷാഫി പറമ്പില്‍ എം പി, എഴുത്തു കാരിസാറാ ജോസഫ്, പി ടി എ റഹീം എംഎല്‍എ , കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി പി രവീന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ്, സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, നടി സാവിത്രി ശ്രീധരന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി എം വാരിയര്‍, കവി റഫീഖ് അഹമ്മദ്, നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍, എ പി അനില്‍കുമാര്‍, ഭവന ബോഡ് ചെയര്‍മാന്‍ ടി വി ബാലന്‍, മന്ത്രി പി രാജീവ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, നടന്‍ രഞ്ജി പണിക്കര്‍, ഡോ. എം എന്‍ കാരശേരി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ സജി ചെറിയാന്‍, കെ കൃഷ്ണന്‍കുട്ടി, സംസ്ഥാനചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഡോ കെ ബി വേണു, മന്ത്രി എം ബി രാജേഷ്, കെ കെ രമ എംഎല്‍എ, നിര്‍മ്മാതാവ് ലിബര്‍ടി ബഷീര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ എന്നിവര്‍ അനുശോചിച്ചു.
ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ഡിസംബര്‍ 16 തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് പത്തുമണിയോടെയായിരുന്നു അന്ത്യം.