വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIAKERALA NEWS

എ.ഐ.ടി.യു.സി ദേശീയ പ്രതിനിധി സമ്മേളനം


17.Dec.2022
ആലപ്പുഴ :

എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ ഉദ്ഘാടനം ചെയ്തു.ഇന്ന് രാവിലെ 10ന് ജെ ചിത്തരഞ്ജന്‍ നഗറില്‍ (മുന്‍സിപ്പല്‍ സ്റ്റേഡിയം)വെച്ചായിരുന്നു ഉദ്ഘാടനം. സാധാരണക്കാരെ അവഗണിക്കുന്ന ഭരണകൂടമാണ് കേന്ദ്രത്തിലേതെന്ന് അമര്‍ജീത് കൗര്‍ പറഞ്ഞു. പട്ടിണിയും ദുരിതവും അനുഭവിക്കുന്ന, തൊഴിലും കൂലിയുമില്ലാതെ കഴിയുന്ന സാധാരണ ജനവിഭാഗങ്ങള്‍ക്കായുള്ള സേവനങ്ങളൊന്നും നരേന്ദ്ര മോഡി സര്‍ക്കാരില്‍ നിന്നില്ല. കോവിഡ് മഹാമാരിക്കാലത്തുപോലും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ്
നയവും നിയമങ്ങളും സൃഷ്ടിച്ചത്. ദരിദ്രജനവിഭാഗങ്ങള്‍ അധിവസിക്കുന്ന വനമേഖലകള്‍ പോലും കുത്തകമുതലാളിത്വത്തിന് പതിച്ചുനല്‍കുകയാണെന്നും അവര്‍ പറഞ്ഞു.

മോഡി ഭരണം രാജ്യത്തെ ദരിദ്രരുടെയും സമ്പന്നരുടെ അകലം വര്‍ധിപ്പിച്ചു. ലോകമെമ്പാടും വളരുന്ന ഫാസിസ്റ്റ് പ്രവണത ഇന്ത്യയില്‍ അതിവേഗം പടരുകയാണ്. എങ്ങും അസമത്വം നിലനില്‍ക്കുന്നു. ഇന്ത്യന്‍ ബഹുസ്വരത നേരിടുന്ന ഭീഷണി അനുദിനം ആപത്കരമാവുകയാണ്. ജീവിത സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്നു. അഭിപ്രായം പറയാനും പ്രതിഷേധിക്കാനും കഴിയാത്ത സ്ഥിതിയിലാണ് രാജ്യം.

Last Update: 21/12/2022
SHARE THIS PAGE!
MORE IN NEWS