തിരുവനന്തപുരം : നടന്‍ ജയസൂര്യ ചോദ്യം ചെയ്യലിന് ഹാജരായി. നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് എസ്എച്ച്ഒക്ക് മുന്നിലാണ് ഹാജരായത്.
2013 ല്‍ നടന്ന സിനിമാഷൂട്ടിങ്ങിനിടെ ഉപദ്രവിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍ 2013ല്‍ അങ്ങനെയൊരു സിനിമാ ഷൂട്ട് നടന്നിട്ടില്ലെന്ന് നടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയില്‍ പറയുന്ന സിനിമയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ 2011 ല്‍ പൂര്‍ത്തിയായതായി ജയസൂര്യ വ്യക്തമാക്ക .
2008ല്‍ സെക്രട്ടറിയറ്റില്‍ വച്ച് നടന്ന സിനിമ ചിത്രീകരണത്തിനിടെ അതിക്രമം ഉണ്ടായെന്നായിരുന്നു മറ്റൊരു പരാതി. ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ തന്നെ പുറകില്‍ നിന്ന് കടന്നു പിടിച്ചെന്നും പിന്നീട് ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
എന്നാല്‍ സെക്രട്ടേറിയറ്റില്‍ രണ്ടു മണിക്കൂര്‍ നേരം മാത്രമാണ് ഷൂട്ട് ഉണ്ടായതെന്നും രണ്ടാം നിലയിലേക്ക് പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.