മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ... മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധമറിയിച്ച് ആശ വര്‍ക്കര്‍മാര്‍ ...

HEALTH

ആരോഗ്യ പ്രതിരോധ സംരക്ഷണ പ്ലാറ്റ് ഫോമുമായി ഷോപ് ഡോക്

സ്വന്തം ലേഖകന്‍
13.Sep.2022
വിര്‍ച്വല്‍ സാങ്കേതികതയുടെ സഹായത്തോടെ സ്‌കൂളുകളില്‍ ആരോഗ്യ പ്രതിരോധ - സംരക്ഷണ പ്ലാറ്റ്ഫോം ഒരുക്കുകയാണ് കൊച്ചി കിന്‍ഫ്ര ഹൈ ടെക് പാര്‍കിലെ കേരള ടെക്നോളജി ഇന്നോവേഷന്‍ സോണിലെ സ്റ്റാര്‍ട് അപ് ആയ ഷോപ് ഡോക്. ആ പ്രൊജക്ടിന് നേതൃത്വം കൊടുക്കുന്നത് ഒരു പെണ്‍കുട്ടിയാണെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു .

പ്രൊജക്ട് ഹെഡ് മെഹ്നാസ് അബൂബക്കര്‍ എത്തി പദ്ധതിയെക്കുറിച്ച് ആരോഗ്യമന്ത്രിയോട് വിശദീകരിച്ചു. ലോകത്ത് ആദ്യമായാണ് മെറ്റവേഴ്സില്‍ സ്‌കൂളുകള്‍ക്ക് ആരോഗ്യ പ്രതിരോധ - വിദ്യാഭ്യാസ സംബന്ധമായ സേവനം ഒരുക്കുന്നതെന്ന് മെഹ്നാസ് പറഞ്ഞു.   സ്മാര്‍ട് ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വിപുലമായ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ആരോഗ്യ രംഗത്തെ സ്റ്റാര്‍ട് അപ്പായ ഷോപ് ഡോകിന്റെ ലക്ഷ്യം. മൈ സ്‌കൂള്‍ ക്ലിനിക്സ് സേവനം വെബ്സൈറ്റിനൊപ്പം മൊബൈല്‍, മെറ്റാവേഴ്സ് ആപ്ലിക്കേഷനുകളിലും ലഭ്യമാകുമെന്ന് മെഹ്നാസ് അറിയിച്ചു. മെഹ്നാസിനും ടീമിനും മന്ത്രി ആശംസകള്‍ നേര്‍ന്നു.

Last Update: 13/09/2022
SHARE THIS PAGE!
MORE IN NEWS