ഴ്സ് ഗ്രേഡ് രണ്ട് - 204, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് - 52, ക്ലാര്‍ക്ക് - 42, ഓഫീസ് അറ്റന്‍ഡന്റ- 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്.
കോവിഡ് ബാധിതരായവരില്‍ 90 ശതമാനത്തോളം ആളുകള്‍ക്കും പൊതു ആരോഗ്യ സംവിധാനങ്ങളുപയോഗിച്ച് ചികിത്സ നല്‍കാന്‍ സാധിച്ച സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ രീതിയില്‍ നമ്മുടെ ആരോഗ്യമേഖലയെ വിപുലീകരിക്കാനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ശാക്തീകരിക്കാനും നമുക്ക് കഴിഞ്ഞു. അതോടൊപ്പം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ആരോഗ്യസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതി നല്‍കിയിരിക്കുകയാണ്.
നഴ്സ് ഗ്രേഡ് രണ്ട് - 204, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് - 52, ക്ലാര്‍ക്ക് - 42, ഓഫീസ് അറ്റന്‍ഡന്റ- 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം തസ്തികകള്‍ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണ്. അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാരും നിരവധി തസ്തികകളാണ് സൃഷ്ടിച്ചു വരുന്നത്. നമ്മുടെ ആരോഗ്യമേഖലയെ കൂടുതല്‍ മികവിലേക്കുയര്‍ത്താന്‍ ഈ നടപടികള്‍ സഹായകമാകും.