വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

LIFE

അണുനശീകരണത്തിന് ചെലവ് കുറഞ്ഞ അള്‍ട്രാവയലറ്റ് സ്റ്റെറിലൈസര്‍ വികസിപ്പിച്ച് സിവില്‍ പോലീസ്

INDIA NEWS VISION
indianewsvision.com@gmail.com
11.Aug.2021
വീടുകളിലും സ്ഥാപനങ്ങളിലും കോവിഡ് അണുനശീകരണത്തിനായി  പൊതുവിപണിയില്‍ അന്‍പതിനായിരം  മുതല്‍ 2.40 ലക്ഷം രൂപവരെ വിലവരുന്ന അള്‍ട്രാവയലറ്റ്  യന്ത്രം പതിനായിരം രൂപയില്‍ താഴെ  മുതല്‍മുടക്കില്‍ നിര്‍മിച്ച് എറണാകുളം ബോംബ് സ്‌ക്വാഡ്  അംഗമായ സിവില്‍ പോലീസ് ഓഫീസര്‍ എസ്. വിവേകാണ്. 

രാസരീതികള്‍ ഉപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത ലബോറട്ടറികള്‍, ഓഫീസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ സമയത്തിനുള്ളില്‍ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം. പ്രവര്‍ത്തനം ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കു ശേഷമേ യന്ത്രം വികിരണങ്ങള്‍ പ്രസരിപ്പിക്കുകയുള്ളു. അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മനുഷ്യന് ഹാനികരമാണെന്നതിനാല്‍ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാല്‍ തനിയേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന  മോഷന്‍ സെന്‍സറുകളും  ഘടിപ്പിച്ചിട്ടുണ്ട്. 

യന്ത്രത്തിന്റെ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരീക്ഷിച്ചു വിജയിച്ചതാണ്. എരൂര്‍ ആസ്ഥാനമായ എറണാകുളം റേഞ്ച് സേ്റ്ററ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ബോംബ് സ്‌ക്വാഡില്‍ അംഗമാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ എസ്.വിവേക്. പോലീസ് സേനക്ക് വേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്ഫോടന സംവിധാനം സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നു.
ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ യന്ത്രങ്ങള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടേതടക്കം വിവിധ പോലീസ് ഓഫീസുകളിലേക്ക് ഇദ്ദേഹം നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

Last Update: 11/08/2021
SHARE THIS PAGE!
MORE IN NEWS