കൈകാലുകള്‍ക്കുള്ള ചലന പരിമിതിയെ മറികടന്നുകൊണ്ട് വായ് ഉപയോഗിച്ച് ചിത്രങ്ങള്‍ രചിച്ച ഗണേശ് കുമാര്‍ കുഞ്ഞിമംഗലവും, സുനിത തൃപ്പാണിക്കരയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.
ഗണേശ് കുമാര്‍ കുഞ്ഞിമംഗലം , സുനിത തൃപ്പാണിക്കര എന്നിവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് :
പ്രതിസന്ധികള്‍ എത്ര വലുതാണെങ്കിലും അതു മറികടന്നു കൊണ്ട് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാന്‍ സാധിക്കുന്നവര്‍ സമൂഹത്തിനു നല്‍കുന്നത് അളവറ്റ പ്രചോദനമാണ്. ഗണേശ് കുമാര്‍ കുഞ്ഞിമംഗലവും, സുനിത തൃപ്പാണിക്കരയും നമുക്ക് സമ്മാനിക്കുന്നത് .
ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കാനുള്ള ആ ഊര്‍ജ്ജമാണ്. ശാരീരികമായ വൈഷമ്യതകളാല്‍ നിശ്ചലമായിപ്പോകാമായിരുന്ന ജീവിതത്തെ ചിത്രരചനയിലുടെ ചലനാത്മകവും സര്‍ഗാത്മകവുമാക്കാന്‍ അവര്‍ക്കു സാധിച്ചു.
കൈകാലുകള്‍ക്കുള്ള ചലന പരിമിതിയെ മറികടന്നുകൊണ്ട് വായ് ഉപയോഗിച്ച് ചിത്രങ്ങള്‍ രചിച്ച അവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. രണ്ടു പേര്‍ക്കും ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍ നേരുകയാണ്. ഗണേശ് കുമാറും സുനിതയും തീര്‍ത്ത മാതൃകകള്‍ കൂടുതലാളുകള്‍ക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കട്ടെ. കലാലോകത്ത് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ രണ്ടാള്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.